News Desk

2022-01-25 07:49:11 pm IST
ന്യൂഡല്‍ഹി: 73-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. കൊറോണയുമായുള്ള യുദ്ധം രാജ്യം ഇപ്പോഴും തുടരുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. 

അസാധാരണമായ സാഹചര്യമാണ് കൊവിഡിനെ തുടര്‍ന്ന് ലോകത്ത് ഉണ്ടാകുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ തുടരുക എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഭരണ സംവിധാനം അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10.30യ്ക്കാണ് റിപ്പബ്ലിക് ദിന ചടുകള്‍ ആരംഭിക്കുക. പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക. ഇത്തവണ 5000 മുതല്‍ 8000 വരെ കാണികളെയാണ് പങ്കെടുപ്പിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top