ദോഹ: 2022 ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റ് വാടകയ്ക്കു നല്കാന് താല്പര്യമുള്ള ഉടമകള്‍ രജസിറ്റര്‍ ചെയ്യണമെന്ന് അധികൃതര്‍.
ലോകകപ്പിനോടനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (എസ്.സി) താമസ സൗകര്യത്തിന്റെ ലഭ്യത തിട്ടപ്പെടുത്തി വരികയാണ്.
താല്പര്യമുള്ള ഉടമകള്‍ ഒരു മാസത്തിനകം നിശ്ചിത അപേക്ഷയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പൂര്‍ണമായി സജ്ജീകരിച്ച റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ പരിഗണിക്കപ്പെടും.
രാജ്യത്തെവിടെയുമുള്ള അപ്പാര്‍ട്ട്മെന്റ് ഉടകള്‍ക്ക് അപേക്ഷിക്കാമെങ്കിലും ദ പേള്‍, ലുസൈല്‍ സിറ്റി എന്നിവിടങ്ങളിലുള്ളതിന് പരിഗണന ലഭിക്കും. വാടക നിരക്ക് പിന്നീട് തീരുമാനിക്കും. ഒന്ന്, ആറ്, പന്ത്രണ്ട് മാസത്തേക്ക് ലീസ് കാലാവധി അനുവദിക്കും.
അതേസമയം, ടൂര്‍ണമെന്റിനു വേണ്ടി രാജ്യത്തു ലഭ്യമായ താമസ സൗകര്യങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനുളള ശ്രമത്തിലാണ് സുപ്രീം കമ്മിറ്റി. രണ്ടാം ഘട്ടമെന്ന നിലയ്ക്കാണ് ഫ്ളാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും വാടകയ്ക്കു നല്കാന് സന്നദ്ധതയുള്ളവരോട് താല്പര്യം അറിയിക്കാന്‍ ആവശ്യപ്പെട്ടത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ