Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |
ദോഹ: ഖത്തറിൽ സ്പോൺസർഷിപ്പ് കൈമാറാതെ പ്രവാസികളായ താമസക്കാരുടെ കുട്ടികൾക്ക്  സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ അനുവാദം. വാദി സെയിലിലെ ഓഫീസേഴ്‌സ് ക്ലബ് ഓഫ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയം അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ തൊഴിൽ കമ്പോളത്തിന്റെ ആവശ്യമനുസരിച്ച്  താൽക്കാലിക ജോലികൾക്കായി പ്രത്യേക വർക്ക് വിസ അനുവദിക്കുമെന്നും  പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ ആതിക് പറഞ്ഞു. ഒരു മാസത്തേക്ക് സാധുതയുള്ള താൽക്കാലിക വർക്ക് വിസകൾക്ക് ഖത്തർ റിയാൽ   300 ഉം രണ്ട് മാസത്തേക്ക് ഖത്തർ റിയാൽ  500 ഉം ഈടാക്കും. 3 മുതൽ 6 മാസം വരെ സാധുതയുള്ള വിസകൾക്ക് ഓരോ മാസവും 200ഖത്തർ റിയാൽ  ഈടാക്കും.  MOI_QatarEn          MOI_QatarEn

ഓൺലൈൻ MoI സേവനങ്ങളുടെ ഫീസ് 20 ശതമാനം കുറയ്ക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ആഭ്യന്തര മന്ത്രാലയത്തിലെയും ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. താമസക്കാരുടെ കുട്ടികൾക്ക്  സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ അനുവാദവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും. 
Top