News Desk

2021-05-20 01:55:38 pm IST

ദോഹ: പൊതുമരാമത്ത് വകുപ്പിന്റെ ദീര്‍ഘ വീക്ഷണമില്ലാതെയുള്ള നടപടികള്‍ അല്‍ ഫര്‍ജാന്‍ പ്രദേശത്തെ പ്രദേശ വാസികളുടെ ജീവിതം ദുസ്സഹമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച പൊതുമരാമത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്‍ ഗരാഫ, നസീറിയ, അല്‍ ഷഹീനിയ തുടങ്ങിയ പ്രദേശങ്ങളിലെ ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്. 

നിരത്തുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഇവിടങ്ങളിലെ ഗതാഗതം താറുമാറായിട്ടുണ്ട്. കടകള്‍ക്ക് മുമ്പിലും പാര്‍പ്പിടങ്ങള്‍ക്ക് മുമ്പിലും നടക്കുന്ന ഇത്തരത്തിലുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും കുഴിയെടുക്കലുകളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. 

അഷ്ഗാല്‍ സമയബന്ധിതമായി ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മുന്‍കയ്യെടുക്കാത്തതിനാലാണ് പ്രതിസന്ധികള്‍ ഉണ്ടായിട്ടുള്ളത്. മെയിന്‍ റോഡുകളിലെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ കാലതാമസം വരുത്തിയത് ശരിയായ നടപടിയല്ലെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top