News Desk

2021-04-05 11:20:49 pm IST

ഝാന്‍സി: ബലാത്സംഗ ശ്രമം ചെറുത്ത ദളിത് ബാലികയെ ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. എട്ട് വയസുകാരിയായ ദളിത് ബാലികയെ 28-കാരനായ യുവാവാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 

ശനിയാഴ്ച രാവിലെ പാല് വാങ്ങാനായി പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്ക് ശേഷം രക്തത്തില്‍ കുതിര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാവെ സന്ദീപ് ജെയിന്‍ എന്ന യുവാവ് വീട്ടില്‍ നിന്ന് മുങ്ങിയിരുന്നു. ഇയാളുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്തു. 

ഇതിനിടെ മധ്യപ്രദേശില്‍ നിന്ന് പൊലീസ് സന്ദീപ് ജെയിനിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ക്രൂര കൊലപാതകത്തെക്കുറിച്ച് യുവാവ് വിശദീകരിക്കുന്നത്.

ലൈംഗികമായി ആക്രമിക്കാനുള്ള ഉദ്ദേശത്തോടെ കുട്ടിയെ ഇയാള്‍ റൂമിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുട്ടി ബഹളം വയ്ക്കാനും പ്രതിരോധിക്കാനും ശ്രമിച്ചതോടെ സന്ദീപ് ഒരു മരത്തടിയെടുത്ത് കുട്ടിയുടെ തലയില്‍ അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടും ഇയാള്‍ മര്‍ദ്ദിച്ചു. 

തലയ്ക്ക് ഗുരുതര പരിക്കേറ്റ് കുട്ടി മരിച്ചതോടെ തുണിയില്‍ പൊതിഞ്ഞ് മൃതദേഹം കളയുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പോക്‌സോ നിയമം അനുസരിച്ചും ദേശീയ സുരക്ഷാ നിയമം അനുസരിച്ചുമാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top