News Desk

2021-05-28 09:44:02 pm IST

ദോഹ: ഇസ്രായേല്‍ ഭീകരര്‍ ദുരിതം വിതച്ച ഫലസ്തീന് ഇന്നത്തെ വില്‍പ്പനയിലെ നൂറു ശതമാനം ലാഭവും നല്‍കാന്‍ ഖത്തറിലെ സാംസ്‌കാരിക കേന്ദ്രമായ കത്താറയിലെ ഹോട്ടല്‍ ഉടമകളുടെ തീരുമാനം. കത്താറ മേധാവി ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയാണ് ഇക്കാര്യം അറിയിച്ചത്. 

'സമാധാനമുള്ള ഫലസ്തീന്‍' എന്ന കാംപയിന്റെ ഭാഗമായിട്ടായിരിക്കും കത്താറയിലെ ഹോട്ടലുടമകള്‍ ഈ സല്‍കര്‍മ്മം നിര്‍വഹിക്കുക. ഗസ്സയിലെ അടിയന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ധനം ഉപയോഗിക്കും. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top