News Desk

2021-02-16 09:43:38 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സമുദ്ര പ്രദേശങ്ങളില്‍ റോന്ത് ചുറ്റുന്ന ആഡംബര ബോട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഡിസ്‌കവര്‍ ഖത്തര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കൊവിഡിന് ശേഷമുള്ള ഖത്തറിലെ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ക്രൂയിസ് ബോട്ടുകളില്‍ രാജ്യത്തിന് ചുറ്റും കറങ്ങുന്ന റൈഡുകള്‍. 

അതെസമയം, രാജ്യത്ത് കൊവിഡ് വൈറസിന്റെ രണ്ടാം തരംഗം നിലനില്‍ക്കുന്നതിനാലാണ് ക്രൂയിസ് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ഡിസ്‌കവര്‍ ഖത്തര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ലോക കപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിനോദ സഞ്ചാരി ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും രാജ്യത്തെ ക്രൂയിസ് ബോട്ടുകളുടെ പ്രവര്‍ത്തനമെന്നാണ് ഡിസ്‌കവര്‍ ഖത്തര്‍ ചൂണ്ടിക്കാട്ടുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top