News Desk

2021-06-11 08:00:55 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ ലോക്ഡൗണ്‍ ഫലപ്രദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. രണ്ടാം തരംഗം നിയന്ത്രിക്കാനായിട്ടുണ്ട്. 

അതേസമയം, പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റീവിറ്റി 10-ന് താഴെ എത്തിക്കാനാണ് ശ്രമം. ടി.പി.ആര്‍ കൂടിയ സ്ഥലങ്ങളില്‍ കൊവിഡ് പരിശോധന കൂട്ടും.

ലോക്ഡൗണ്‍ ഇല്ലെങ്കിലും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റീവിറ്റിയില്‍ കുറവുണ്ടായെങ്കിലും 10-ല്‍ താഴെ എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായിട്ടില്ല. അതുകൊണ്ടാണ് ലോക്ഡൗണ്‍ നീട്ടിയത്. വാരാന്ത്യത്തിലെ സമ്പൂര്‍ണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും എങ്കിലേ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തിനും മൂന്നാം തരംഗത്തിനും ഇടയിലുള്ള ഇടവേള പരമാവധി വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി പരമാവധി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top