News Desk

2021-05-04 10:02:03 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മെയ് ഒമ്പതു വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. 

ദീര്‍ഘദൂര ബസുകളും ട്രയിന്‍  സര്‍വീസുകള്‍ ഉള്‍പ്പടെ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. അതേസമയം, അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. പാല്‍, പച്ചക്കറി, പലവ്യജ്ഞനം, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. തുണിക്കടകള്‍, ജ്വല്ലറി, ബാര്‍ബര്‍ഷോപ്പ് എന്നിവ തുറക്കില്ല. 

സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കണമെന്നാണണ് സര്‍ക്കാരിന്റെ ഉത്തരവ്. ബാങ്കുകള്‍ രാവിലെ  10  മുതല്‍ ഒന്ന് വരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനത്തിന് കുറവുണ്ടായില്ലെങ്കില്‍ കൂടുതല്‍നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ സാഹചര്യത്തിലാണ് ഇന്ന് മുതല്‍ ഒമ്പതാം തീയതി വരെ  കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top