News Desk

2021-04-17 08:25:52 pm IST
കോഴിക്കോട്: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ഞായറാഴ്ച്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ജില്ല കലക്ടര്‍ സാംബശിവ റാവുവാണ് ഉത്തരവ് പുറത്തിറക്കിയത്. 

ഏപ്രില്‍ 18 മുതല്‍ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രമം തുടരണമെന്നും ഉത്തരവില്‍ പറയുന്നു. ഞായറാഴ്ചത്തെ കൂടിച്ചേരലുകള്‍ അഞ്ചുപേരില്‍ മാത്രമായി ചുരുക്കണം.

പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും കടകളും സ്ഥാനപങ്ങള്‍ക്കും (ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ഹോട്ടലുകള്‍ ഉള്‍പ്പടെ) രാത്രി ഏഴുവരെ പ്രവര്‍ത്തിക്കാം. മറ്റു സ്ഥാപനങ്ങളും ബീച്ച്, പാര്‍ക്ക്, വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സാധരണനിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്

അതേസമയം, പൊതു ഗതാഗത സംവിധാനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top