News Desk

2021-06-23 10:57:43 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പൂര്‍ണമായും ഇല്ലാതാകുന്നതുവരെ വാക്സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങളും കൊവിഡ് പരിശോധനയും തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. 

ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ വാക്സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സാധിക്കുവെന്ന്  അല്‍ കുവാരി പറഞ്ഞു.

ഖത്തര്‍ എക്കോണമിക് ഫോറത്തില്‍ ദി എക്കോണമിക്സ് ഓഫ് ഇക്കോളജി ആന്റ് പബ്ലിക് ഹെല്‍ത്ത് എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.  വ്യത്യസ്ത വ്യാപാര, വാണിജ്യ മേഖലകള്‍ തുറക്കുന്നതിന് കൊവിഡ് പരിശോധന വളരെ പ്രധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാക്സിന്‍ കൊവിഡ് വ്യാപനത്തെ വലിയ തോതില്‍ തടയുന്നതിനാല്‍ ഖത്തറിന് ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അതിലൂടെ കൊവിഡിനെ പൂര്‍ണമായും തുടച്ചു നീക്കാനാവില്ല. 

എല്ലാ രാജ്യങ്ങളും നിശ്ചിത ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതോട് കൂടി മാത്രമേ കൊവിഡിനെ പിടിച്ചു നിര്‍ത്താനാകൂ. ഖത്തര്‍ ഉപയോഗിക്കുന്ന ഫൈസര്‍, മോഡേണ വാക്സിനുകള്‍ ഏറ്റവും മികച്ച ഫലമാണ് നല്‍കുന്നതെന്നും അല്‍ കുവാരി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top