News Desk

2021-04-13 09:53:08 pm IST
ലണ്ടന്‍: റോയിട്ടേഴ്സ് മുഖ്യ പത്രാധിപയായി 47 കാരിയായ അലെസാന്‍ഡ്രിയ ഗാലോണിയ തെരഞ്ഞെടുക്കപ്പെട്ടു. റഷ്യയുടെ സ്പുട്‌നിക് വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ റോയിറ്റേഴ്സിന്റെ പ്രമുഖ എഡിറ്റര്‍മാരില്‍ ഒരാളാണ് അലെസാന്‍ഡ്രിയ ഗാലോണിയ.

ഒരു പതിറ്റാണ്ടോളം റോയിട്ടേഴ്സ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ച സ്റ്റീഫന്‍ ജെ അഡ്ലറുടെ റിട്ടയര്‍മെന്റ് ഒഴിവിലേക്കാണ് ഗാലോണിയ ചുമതല ഏല്‍ക്കുന്നത്. മുമ്പ് വാള്‍സ്ട്രീറ്റ് ജേണലില്‍ പത്രപ്രവര്‍ത്തകയായിരുന്ന ഗാലോണിയ നാലു ഭാഷകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരും ഇറ്റാലിയന്‍ സ്വദേശിനിയുമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top