News Desk

2021-03-26 01:33:20 pm IST
അബുദാബി:  റമദാന്‍ പ്രമാണിച്ച് അബുദാബിയിലെ സ്‌കൂളുകള്‍ പ്രവൃത്തി സമയം കുറച്ചു. ഇനി മുതല്‍ നാല് മണിക്കൂറായിരിക്കും സ്‌കൂളുകള്‍ ഉണ്ടാവുക. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ക്ലാസ്സുകള്‍ നടക്കുകയെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

ഏപ്രില്‍ 13 നാണ് റമദാന്‍ ആരംഭിക്കുന്നത്. അന്ന് മുതല്‍ ആയിരിക്കും പുതിയ സമയക്രമം നിലവില്‍ വരുന്നത്. ഏപ്രില്‍ 11 നാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഇ-ലേണിങും സ്‌കൂളില്‍ നേരിട്ടെത്തിയുളള പഠനവും ചേര്‍ന്നാണ് ഇപ്പോള്‍ ക്ലാസ്സുകള്‍ നടക്കുന്നത്.

രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നീരജ് ബര്‍ഗവ പറഞ്ഞു. എന്നാല്‍ ക്ലാസ്സ് സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top