News Desk

2021-02-23 10:43:47 am IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു. ഫെബ്രുവരി 24 മുതലാണ് ഉത്തരവിന് പ്രാബല്യം. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.

ഷോപ്പിംഗ് മാളുകള്‍ക്കുള്ളിലെ റെസ്‌റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും ഉത്തരവ് ബാധകമാണ്. നിലവില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാന്‍ വിലക്കുണ്ടായിരുന്നത്.

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കര്‍ഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top