News Desk

2021-02-03 12:41:38 pm IST

ന്യൂഡല്‍ഹി: പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനേയും കൂട്ടാളികളേയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. ജാ ജബിര്‍ സിങ്, ഭുട്ട സിങ്, സുഖ്‌ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. 

റിപബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സിദ്ദുവിനേയും കൂട്ടാളികളേയും ഡല്‍ഹി പൊലീസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും പഞ്ചാബിലും വ്യാപകമായി റെയ്ഡുകള്‍ പുരോഗമിക്കുന്നു. 

റിപബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 122 പേരെ കേസുകളില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനുവരി 26-ന് കര്‍ഷകര്‍ നടത്തിയ റാലിക്കിടെയാണ് അക്രമ സംഭവങ്ങളുണ്ടായത്.

ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലാണ് ചെങ്കോട്ടയില്‍ അക്രമങ്ങള്‍ അരങ്ങേറിയതെന്നും സിഖ് പതാക ഉയര്‍ത്തിയതെന്നും കര്‍ഷകര്‍ ആരോപിച്ചിരുന്നു. പിന്നീട് ദീപ് സിദ്ദുവിന്റെ ബി.ജെ.പി ബന്ധത്തെ കുറിച്ചും ആരോപണങ്ങലുണ്ടായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top