ദോഹ: ഖത്തറില്‍ കൊവിഡ്-19 കേസുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തില്‍ വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഹമദ് മെഡിക്കല്‍ കോര്പറേഷന്.
ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പകര്‍ച്ചവ്യാധി തടയുന്നതിനായി സഹകരിക്കണമെന്ന് എച്ച്.എം.സി അധികൃതര്‍ അറിയിച്ചു. ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നേരിടാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ടെന്ന് എച്ച്.എം.സിയുടെ ഇന്റേണല്‍ മെഡിസിന് വിഭാഗം ചെയര്മാന് ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു.
അതേസമയം, ഖത്തറിലെ കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. പൊതുജനാരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവ സയുക്തമായാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഖത്തര്‍ ടി.വിയാണ് വാര്‍ത്താസമ്മേളനം സംപ്രേക്ഷണം ചെയ്യുക. കൊവിഡ് -19 സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ മന്ത്രാലങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് സൂചന.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക