News Desk

2021-02-18 12:24:00 pm IST
ദോഹ: ഖത്തറില്‍ അവശ്യവസ്തുക്കളുടെ വിലകൂടുതല്‍ കാരണം വ്യക്തമാക്കി രാജ്യത്തെ കച്ചവടക്കാര്‍. പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തെ കച്ചവടക്കാര്‍ മനസ്സ് തുറന്നത്. 

നേരത്തെ നിലവിലെ രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളില്‍ ആവശ്യസാധനങ്ങളായ പഴം, പച്ചക്കറി എന്നിവക്ക് വില വര്‍ധിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഖത്തറിലേക്കുള്ള അവശ്യ സാധനങ്ങളുടെ ഷിപ്പിങ് ചാര്‍ജ് വര്‍ധിച്ചതാണ് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു. 

മാര്‍ക്കറ്റുകളില്‍ സാധനങ്ങളുടെ കച്ചവടം നടക്കണമെങ്കില്‍ ഈ ഷിപ്പിങ് ചാര്‍ജ് അടക്കം മറ്റു ചിലവുകളും കച്ചവടക്കാര്‍ വഹിക്കേണ്ടി വരുന്നതിനാലാണ് നേരിയ തോതില്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരായത്. ഇക്കാര്യത്തില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിനു വില നിര്‍ണയിക്കുന്നതുമായി ബന്ധപെട്ടു ഇടപെടാനാവുമെന്ന് കച്ചവടക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, നിലവിലെ വിലക്കയറ്റം ഒരു താല്‍കാലിക പ്രതിഭാസം മാത്രമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top