News Desk

2021-02-20 05:21:48 pm IST

ന്യൂഡല്‍ഹി: ഇന്ധന വില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

'കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച് വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണം. ഇന്ധന വില ജി.എസ്.ടി പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും' ധനമന്ത്രി പറഞ്ഞു.

ജി.എസ്.ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാല്‍ ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

'ഇന്ധന വില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാവുന്നതാണ്. എന്നാല്‍ അതിന് ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ജി.എസ്.ടി നിയമത്തില്‍ത്തന്നെ അതിന് വ്യവസ്ഥയുണ്ട്. പാര്‍ലമെന്റില്‍ പുതിയതായി ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ല.', മന്ത്രി പറഞ്ഞു.

'ഇത് മഹാസങ്കടകരമാണ്' എന്നും ഇന്ധന വില വര്‍ധനവില്‍ മന്ത്രി അഭിപ്രായപ്പെട്ടു. താന്‍ ഒരു കേന്ദ്ര മന്ത്രി മാത്രമാണ്. തനിക്ക് മാത്രമായി ഇതില്‍ ഒന്നും ചെയ്യാനില്ല. ഇന്ധന വില വര്‍ധന നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top