Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

റിയാദ്; സൗദിയില്‍ വീട്ടുവേലക്കായി എത്തുന്ന ജോലിക്കാരെ റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികള്‍ തന്നെ വിമാനത്താവളത്തില്‍ സ്വീകരിക്കണമെന്ന നിര്‍ദേശം നല്‍കി തൊഴില്‍ മന്ത്രാലയം.

തിങ്കളാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട പ്രധാന ഉത്തരവാദിത്തം റിക്രൂട്ടിംഗ് കമ്പനികള്‍ക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ എത്തുന്ന വീട്ടുവേലക്കാരെ തൊഴിലുടമകള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിര്‍ദേശം.

എന്നാല്‍ റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നേരിട്ടെത്തി വിമാനത്താവളത്തില്‍ സ്വീകരിക്കണം എന്നാണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജൂലൈ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

Top