News Desk

2021-03-03 06:48:13 pm IST
മസ്‌കത്ത്: ഒമാനിലെ ഇബ്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ യൂസുഫിന്റെ മകന്‍ ആഷിര്‍ (32) ആണ് മരിച്ചത്. ഇബ്രിക്കടുത്ത് കുബാറയില്‍ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം.

സമാഈലില്‍ ഫുഡ്‌സ്റ്റഫ് കമ്പനിയില്‍ വാന്‍സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി സംബന്ധമായി ഇബ്രിയിലെത്തിയ ആഷിര്‍ സഞ്ചരിച്ച വാന്‍ നഗരസഭയുടെ വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

ആഷിര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാള്‍ക്കും ഗുരുതര പരിക്കേറ്റു. നഫീസയാണ് മാതാവ്. ഭാര്യയും കുട്ടിയുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top