News Desk

2021-10-13 08:14:47 pm IST
ദോഹ: അമീര്‍ കപ്പ് 2021-ന്റെ ഫൈനലിനോട് അനുബന്ധിച്ച് അല്‍ തുമാമ സ്റ്റേഡിയത്തിന് സമീപമുള്ള റോഡുകള്‍ അടച്ചിടും. സ്റ്റേഡിയത്തിന് സമീപമുള്ള റോഡുകള്‍ രണ്ടുതവണകളിലായി അടയ്ക്കുമെന്നും പ്രദേശത്തെ താമസക്കാര്‍ക്ക് ഇതര സംവിധാനം ഏര്‍പ്പെടുത്തുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. 

ഒക്ടോബര്‍ 15-ന് പുലര്‍ച്ചെ രണ്ട് മണി  മുതല്‍ ഒക്ടോബര്‍ 16-ന് പുലര്‍ച്ചെ രണ്ട് മണി വരെ ആയിരിക്കും ആദ്യം അടച്ചിടുന്നത്. ഒക്ടോബര്‍ 20 വൈകുന്നേരം നാല് മണി മുതല്‍ ഒക്ടോബര്‍ 22 11:59 വരെ ആയിരിക്കും രണ്ടാമത്തെ അടച്ചുപൂട്ടല്‍. 

ഒക്ടോബര്‍ 22-ന് ആറാമത്തെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് വേദിയായ അല്‍ തുമാമ സ്റ്റേഡിയം അമീര്‍ കപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നതോടെയാണ് ഉദ്ഘാടനം ചെയ്യുക. 

ഖത്തറിലെ പ്രീമിയര്‍ കപ്പ് മത്സരമായ അമീരീ കപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ക്ലബുകളായ അല്‍ റയ്യാന്‍ എസ്.സിയും അല്‍ സാദ്ദ് എസ്.സിയും മാറ്റുരക്കുമ്പോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമാകും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top