News Desk

2021-03-06 08:06:51 pm IST
ദോഹ: ഖത്തറിലെ ബിന്‍ മഹ്മൂദില്‍ നടക്കുന്ന റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ മെല്ലെപോക്കില്‍ പ്രദേശവാസികള്‍ക്ക് അതൃപ്തി. പൊതുമരാമത്ത് വകുപ്പ് ഇടപെട്ടു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

പ്രധാനമായും ബിന്‍ മഹ്മൂദില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് നിരത്തുകള്‍ക്കടുത്ത അഴുക്കു ചാലകളുടെ നിര്‍മാണ പ്രവര്‍ത്തനമാണ്. നിര്‍മാണം മന്ദഗതിയിലായതോടെ പ്രദേശത്തെ ഗതാഗതം വളരെയധികം പരസ്യങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഓഫിസ് സമയങ്ങളില്‍ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് ഈ പ്രദേശത്ത് അനുഭവപെട്ടു കൊണ്ടിരിക്കുന്നത്. 

ബിന്‍ മഹ്മൂദില്‍ വാഹനങ്ങള്‍ക്കാവശ്യമായ മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇല്ലെന്ന വസ്തുത അധികൃതരുടെ ശ്രദ്ധയിലുണ്ടാവേണ്ടതുണ്ട്. നിരവധി വാണിജ്യ സ്ഥാപനങ്ങള്‍ ഈ പ്രദേശത്തുണ്ടെങ്കിലും വാഹനപാര്‍ക്കിങ് പരിമിതി ഒരു പ്രതിസന്ധിയായി ഇന്നും നില നില്‍ക്കുകയാണ് എന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top