News Desk

2021-05-04 06:06:44 pm IST
മസ്‌കത്ത്: ട്രാഫിക്, പാസ്‌പോര്‍ട്ട്, റെസിഡന്‍സി, സിവില്‍ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ താല്‍ക്കാലിക നിര്‍ത്തിവെച്ചതായി റോയല്‍ ഒമാന്‍ പൊലീസ്. മെയ് ഒമ്പതു മുതല്‍ 11 വരെയാണ് സേവനങ്ങള്‍ നര്‍ത്തിവെയ്ക്കുന്നത്. 

കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി  ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഗവണ്‍മെന്റ് ഓഫീസുകളിലെ ജോലികള്‍ പൂര്‍ണ്ണമായും റിമോട്ട് വര്‍ക്ക് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാകുന്നത്.

ഓഫീസ് മുഖേന സേവനങ്ങള്‍ ലഭ്യമാകില്ലെങ്കിലും ആര്‍.ഒ.പിയുടെ വെബ്‌സൈറ്റിലൂടെയും (https://www.rop.gov.om/english/) ആപ്ലിക്കേഷനിലൂടെയും സേവനങ്ങള്‍ ലഭ്യമാകും. അതേസമയം, പൊലീസ് സ്റ്റേഷനുകള്‍ 24 മണിക്കൂറും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top