ബെര്‍ലിന്‍: ജര്‍മ്മന്‍ കോടതികളില്‍ ഹാജരാക്കിയ പരാതികളില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും(എം.ബി.എസ്) മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരായി ഗുരുതര ആരോപണവുമായി
റിപ്പോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്.എസ്.എഫ്).
കേസുകളെക്കുറിച്ചുള്ള വിവരം പങ്കുവെച്ചുകൊണ്ട് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ആര്.എസ്.എഫ് രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് റിപ്പോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്.എസ്.എഫ്) ജര്‍മ്മന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജനറലിന് പരാതി നല്കി. സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകരെ വ്യാപകമായും ആസൂത്രിതവുമായും പീഡിപ്പിക്കുന്നു. 34 മാധ്യമ പ്രവര്‍ത്തകരെ അനധികൃതമായി തടങ്കലില്വെയ്ക്കുകയും ജമാല്‍ ഖഷോഗിയെ വധിക്കുകയും ചെയ്തു. എന്നിങ്ങനെയുള്ള വിവരണം ഉള്‍പ്പെടുത്തിയാണ് സൗദിയ്ക്കെതിരായ വിമര്‍ശനം ഉന്നയിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ 35 കേസുകള്‍ പരാതിയില്‍ പറയുന്നുണ്ട്. കൊല്ലപ്പെട്ട സൗദി പൗരനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയെ വധിച്ചതും സൗദിയിലെ ജയിലില്‍ കഴിയുന്ന 34 മാധ്യമപ്രവര്‍ത്തകര്‍, നിലവില്‍ തടങ്കലില്‍ കഴിയുന്ന 33 പേര് എന്നിവരെ എടുത്തുപറഞ്ഞാണ് സൗദിയ്ക്കെതിരായ ആര്.എസ്.എഫിന്റെ വിമര്‍ശനം.