Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-16 03:48:19am IST
ദോ​​​ഹ: രാജ്യത്തെ രോ​​​ഗി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ഖ​​​ത്ത​​​ര്‍ റെ​​​ഡ് ക്രെസന്റ് ​ സൊ​​​സൈ​​​റ്റിയുടെ ‘ബ​​​റാ​​​ഹ’  പ​​​ദ്ധ​​​തി.​​​ ദീ​​​ര്‍ഘ​​​കാ​​​ല രോ​​​ഗി​​​ക​​​ൾ, വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍, റു​​​മൈ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ്ര​​​ത്യേ​​​ക പ​​​രി​​​ച​​​ര​​​ണം  ആ​​​വ​​​ശ്യ​​​മാ​​​യ​​​വ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കാ​​​ണ് ‘ബ​​​റാ​​​ഹ’ പ​​​ദ്ധ​​​തി പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കു​​​ക. വോ​​​ഡ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​റി​െ​​ൻ​​റ സാ​​മ്പ​​ത്തി​​ക പി​​ന്തു​​ണ​​യോ​​ടെ​യാ​ണ്​ പ​​​ദ്ധ​​​തി​.  

ഖ​​​ത്ത​​​ര്‍ റെ​​​ഡ് ​െക്ര​​​സ​​​ൻ​​റ്​ സൊ​​​സൈ​​​റ്റി റു​​​മൈ​​​ല ആ​​​ശു​​​പ​​​ത്രി​​​ക്ക് 10 ഫി​​​സി​​​യോ​തെ​​​റ​​​പ്പി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പ്ര​​​തി​​മാ​​​സം 60 രോ​​​ഗി​​​ക​​​ള്‍ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ ആ​​​ൻ​​ഡ്​​ ഫി​​​സി​​​ക്ക​​​ല്‍ റി​​​ബാ​​​ബി​​​ലി​​റ്റേ​​​ഷ​​​ന്‍ മു​​​റി​​​യും ത​​​യാ​​​റാ​​​ക്കി ന​​​ൽ​​കി​​യി​​​ട്ടു​​​ണ്ട്.

റു​​​മൈ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ദീ​​​ര്‍ഘ​​​കാ​​​ല രോ​​​ഗി​​​ക​​​ളും സ്ഥി​​​രം രോ​​​ഗി​​​ക​​​ളും സ്ഥി​​​ര​​​മാ​​​യി ക​​ട്ടി​​ലി​​ൽ  കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ പേ​​​ശി​വേ​​​ദ​​​ന​​​യും ശ​​​രീ​​​ര​​​വ്ര​​​ണ​​​ങ്ങ​​​ളും​കൊ​​​ണ്ട് ബു​​​ദ്ധി​​​മു​​​ട്ടാ​​​റു​​​ണ്ട്. വ്യാ​​​യാ​​​മ​​​മോ മ​​​റ്റു പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളോ നി​​​ര്‍വ​​​ഹി​​​ക്കാ​​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ലാ​​ണ്​ ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ള്‍ നേ​​​രി​ടേ​​​ണ്ടി​വ​​​രാ​​​റു​​​ള്ള​​​തെ​​​ന്ന് ഖ​​​ത്ത​​​ര്‍ റെ​​​ഡ് ​െക്ര​​​സ​​​ൻ​​റ്​ സൊ​​​സൈ​​​റ്റി സാ​​​മൂ​​​ഹി​ക സു​​​ര​​​ക്ഷാ ത​​​ല​​​വ​​​ന്‍ ന​​​ജാ​​​ത് എ ​​​അ​​​ല്‍  ഹൈ​​​ദോ​​​സ് പ​​​റ​​​ഞ്ഞു. ഖ​​​ത്ത​​​ര്‍ റെ​​​ഡ് ​െക്ര​​​സ​​​ൻ​​റ്​ സൊ​​​സൈ​​​റ്റി​​​യു​​​മാ​​​യു​​​ള്ള ചാ​​​രി​​​റ്റി  പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ സാ​​​മൂ​​​ഹി​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍വ​​​ഹി​​​ക്കാ​​​നാ​​​വു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന്  വോ​​​ഡ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​ര്‍ പ​​​ബ്ലി​​​ക്​ സെ​​​ക്ട​​​ര്‍ ത​​​ല​​​വ​​​ന്‍ മു​​​ഹ​​​മ്മ​​​ദ് അ​​​ല്‍ യ​​​ഫീ പ​​​റ​​​ഞ്ഞു.   
Top