Breaking News
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി | ഇന്ത്യൻ എംബസിയും ഐസിസിയും കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടത്തുന്നു | സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ് | വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ | ‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി | ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധന | 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് | ശീതകാല പച്ചക്കറി വിപണികൾ വ്യാഴാഴ്ച തുറക്കും | ഇന്ത്യൻ മ്യൂസിക്കൽ ഷോ അടുത്ത മാസം ദോഹയിൽ | രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം |

കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ മൂലം രൂപയുടെ മൂല്യമിടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ കാര്യത്തിൽ ആശ്വാസമെന്ന് റിപ്പോർട്. വിനിമയ രംഗത്ത് സമീപകാലത്തെ ഏറ്റവും അധികം മെച്ചപ്പെട്ട നിരക്കുകളാണ് പ്രവാസികൾക്ക് പണമയക്കുമ്പോൾ ലഭ്യമാവുന്നത്.

നിലവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം  70.84 രൂപയിലേക്ക് ഇടിഞ്ഞതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് പണമയക്കുന്നവർ നേട്ടമുണ്ടാക്കുന്നതായി നിരീക്ഷിക്കപ്പടുന്നു. നാട്ടിലേക്ക് പണമയക്കാൻ പെരുനാൾ അവധികളിൽ പരിധിയിൽ കവിഞ്ഞ തിരക്ക് ഗൾഫിലെ എക്സ്ചേഞ്ചുകൾക്ക് മുന്നിൽ അനുഭവപ്പെട്ടത് ഇക്കാരണം കൊണ്ടാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

എന്നാൽ ഇത് ഇന്ത്യൻ സ്റ്റോക് മാർക്കറ്റുകളിൽ കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ഖത്തർ റിയാൽ =19.45 എന്ന രീതിയിലാണ് വിനിമയ നിരക്ക് നൽകപ്പെട്ടത്. എന്നാൽ എക്സ്ചേഞ്ചുകളിൽ ഈ നിരക്ക് പൂർണമായും ലഭിക്കുന്നില്ലെന്ന പരാതികളും പ്രവാസികൾക്കിടയിൽ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. 

Top