Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ന്യുയോര്‍ക്ക്: റഷ്യയും അമേരിക്കയും ആണവായുധ നിരോധന കരാര്‍ പുതുക്കാത്തതില്‍ ആശങ്ക അറിയിച്ച് യു.എന്‍. ഇരു രാഷ്ടങ്ങളും തമ്മിലുള്ള ആണവായുധ പരീക്ഷണ നിരോധന കരാര്‍ പുതുക്കാനില്ലെന്ന് അമേരിക്ക അറിയിച്ചിരുന്നു.

ഇതോടെ ആണവ യുദ്ധത്തിന് തന്നെ തടയിടുന്ന കരാറിന്റെ കാലാവധി കഴിയുന്നത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാകുമെന്നാണ് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

മധ്യദൂര ആണവശക്തി കരാര്‍ (ഐ.എന്‍.എഫ്) 1987ല്‍ യു.എസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെയും സോവിയറ്റ് ലീഡറായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെയും കാലത്ത് ഒപ്പുവെച്ചതാണ്. 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെയുള്ള പരിധിയില്‍ മിസൈലുകള്‍ നിരോധിക്കുന്നതായിരുന്നു ഉടമ്പടി.

റഷ്യ കരാര്‍ ലംഘിക്കുന്നുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരാര്‍ പുതുക്കാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കന്‍ തീരുമാനത്തിന് പിന്നാലെ റഷ്യയും കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഭാവിയില്‍ മികച്ച കരാറുമായി അമേരിക്കയും റഷ്യയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഹ്രസ്വ-മധ്യദൂര മിസൈലുകള്‍ ഇല്ലാതാക്കാന്‍ ഇരുരാജ്യങ്ങളും മുന്നോട്ട് വരണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.

Top