Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-09-04 07:13:11pm IST

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും 25 കരാറുകളില്‍ ഒപ്പുവച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനും ധാരണയായി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഉഭയകക്ഷി സഹകരണത്തില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും.

ആണവോര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ബഹിരാകാശ സഞ്ചാരികളെ റഷ്യയില്‍ അയച്ച് പരിശീലിപ്പിക്കാനും ആണവായുധ സാങ്കേതിക മേഖലയില്‍ സഹകരണം കൂട്ടാനും ധാരണയായി.

ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്ന് ധാരണയായെന്നും പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും കൈകോര്‍ത്ത് മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു.

അടുത്ത 20 വര്‍ഷത്തിനകം ഇന്ത്യയില്‍ 20 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്ന് പുടിന്‍ അറിയിച്ചു.

Top