വാഷിംഗ്ടണ്‍: യുക്രൈനില്‍ റഷ്യ ജൈവായുധവും രാസായുധവും പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വൈറ്റ്ഹൗസ്. അതേസമയം, അമേരിക്ക യുക്രൈനില്‍ നിയമവിരുദ്ധമായി രാസായുധങ്ങളും ജൈവായുധങ്ങളും വികസിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്ന റഷ്യയുടെ വാദവും വൈറ്റ്ഹൗസ് തള്ളി.
അമേരിക്കയുടെ സഹായത്തോടെ അതിര്‍ത്തിയോടുചേര്‍ന്ന യുക്രൈന് പരീക്ഷണശാലകളില്‍ നിരോധിത രാസ-ജൈവായുധങ്ങള്‍ നിര്‍മിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സഖറോവ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഈ വാദം അസംബന്ധമാണെന്നും യുക്രൈയ്നില്‍ റഷ്യ തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി കുറ്റപ്പെടുത്തി.
യുക്രൈനില്‍ രാസായുധപ്രയോഗത്തിന് റഷ്യ തയാറെടുക്കുകയാണെന്നതിന്റെ സൂചനയാണിതെന്നും സാകി മുന്നറിയിപ്പു നല്കി.
പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി, മുന്‍ ചാരന് സെര്‍ജി ക്രിപാല്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിന്റെ ഭാഗമായി രാസായുധം പ്രയോഗിച്ചതും സിറിയയില്‍ സ്വന്തം ജനതക്കെതിരെ രാസായുധം പ്രയോഗിക്കാന്‍ ബഷാര്‍ ഭരണകൂടത്തിന് റഷ്യ പിന്തുണ നല്കിയതും പെന്റഗണ്‍ പ്രസ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക