മോസ്കോ: ലോകത്താദ്യമായി പക്ഷിപ്പനി മനുഷ്യനില്‍ സ്ഥിരീകരിച്ചു. പക്ഷിപ്പനിക്ക് കാരണമായ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിന്റെ എച്ച്5എന്‍8 എന്ന വകഭേദം റഷ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കണ്‍സ്യൂമര്‍ ഹെല്‍ത്ത് വാച്ച്ഡോഗ് റോസ്പോട്രെബന്‍ഡ്സര്‍ മേധാവി അന്ന പൊപോവ അറിയിച്ചു.
തെക്കന്‍ റഷ്യയിലെ പൗള്‍ട്രി ഫാമിലെ ഏഴ് ജീവനക്കാരുടെ സാംപിളിലാണ് എച്ച്5എന്‍8 പക്ഷിപ്പനി വൈറസിന്റെ ജനിതക വസ്തുക്കള്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ആശങ്കപ്പെടേണ്ട ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ കഴിഞ്ഞ ഡിസംബറില്‍ പക്ഷിപ്പനി വ്യാപകമായിരുന്നു.
ഇപ്പോള്‍ മനുഷ്യനില്‍ കണ്ടെത്തിയ എച്ച്5എന്‍8 റഷ്യയിലും യൂറോപ്പിലും ചൈനയിലും പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, വളര്‍ത്തുപക്ഷികളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ, എച്ച്5എന്‍1, എച്ച്7എന്‍9, എച്ച്9എന്‍2 എന്നീ ഗണത്തില്‍പ്പെട്ട് പക്ഷിപ്പനികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. കേരളത്തില്‍ ഈയടുത്ത് ആലപ്പുഴയിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് വളര്‍ത്തുപക്ഷികളെയാണ് ഇവിടെ കൊന്നൊടുക്കിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക