Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

മോസ്‌കോ: റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 14 പേര്‍ മരിച്ചു. കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുങ്ങിക്കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.

റഷ്യയുടെ അതീവ രഹസ്യ മുങ്ങിക്കപ്പലാണ് ഇതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തീപിടിച്ചതില്‍ നിന്നുമുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് വിശദീകരണം.

സെവെറോമോസ്‌കിലെ ആര്‍ക്ടിക് നാവിക പോര്‍ട്ടിലാണ് സംഭവം. അപകടത്തില്‍പെട്ട മുങ്ങിക്കപ്പലിനക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. എത്രപേര്‍ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നു എന്നോ ആരെങ്കിലും രക്ഷപ്പെട്ടോ എന്ന കാര്യവും വ്യക്തമല്ല.

റഷ്യന്‍ നാവിക സേനയ്ക്ക് നേരിട്ട കടുത്ത നഷ്ടമാണ് ഇതെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. മിടുക്കരായ നാവികരായിരുന്നു മുങ്ങിക്കപ്പലിലുണ്ടായിരുന്നത്, മരിച്ചവരില്‍ ഏഴ് പേര്‍ ക്യാപ്റ്റന്മാരാണ്, രണ്ടു പേര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങിയവരുമാണ്- പുടിന്‍ പറഞ്ഞു.

Top