Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |

തിരുവനന്തപുരം: ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വലിയ പാളിച്ച പറ്റിയെന്ന വിമര്‍ശനവുമായി  മുഖ്യമന്ത്രി  പിണറായി വിജയന്‍. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നില്‍ക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

കസ്റ്റഡി മരണത്തിന്റെ സാഹചര്യവും മുഖ്യമന്ത്രി വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

Top