News Desk

2021-03-27 11:00:02 am IST
മുംബൈ: മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 

രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് നെഗറ്റീവ് ആണ് ഫലം. 



ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് അദ്ദേഹം. തന്നെയും രാജ്യത്തെ എല്ലാവരെയും പാലിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തക്കും സച്ചിന്‍ ട്വീറ്റിലൂടെ നന്ദി അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top