News Desk

2021-02-14 04:31:37 pm IST
ദോഹ: രാജ്യത്ത് ജല വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചു.

സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ജല വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ചില നിര്‍ദേശങ്ങള്‍ കൂടി നല്‍കി. 

* യാത്രക്ക് ആവശ്യമായ ഇന്ധനവും ആവശ്യമായ സാധനങ്ങളും ഉറപ്പാക്കുക.

* വാഹനത്തില്‍ ഒരു സമുദ്ര സൂചിക ഉണ്ടായിരിക്കണം. അതിനടുത്തായി ലോഹ കഷ്ണങ്ങളൊന്നും വയ്ക്കരുത്.

* സമുദ്ര അതിര്‍ത്തികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

* നീന്തല്‍ പ്രദേശങ്ങള്‍, എണ്ണ സ്ഥാപനങ്ങള്‍, നിരോധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജല വാഹനങ്ങള്‍ അടുപ്പിക്കരുത്.

* ലൈഫ് ജാക്കറ്റുകള്‍ ധരിക്കുക, സുരക്ഷാ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക.

* ജെറ്റ് ബോട്ടുകളിലും ക്രൂയിസര്‍ ബോട്ടുകളിലും കുറഞ്ഞത് രണ്ട് പേരെങ്കിലും ഉണ്ടായിരിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top