2019-08-03 02:54:04am IST
ബലിപ്പെരുന്നാളിൽ  ഖത്തറിൽ   പൗരന്മാർക്കു സബ്‌സിഡി നിരക്കിൽ ചെമ്മരിയാടുകളെ വിതരണം ചെയ്യും.
ഞായറാഴ്ച മുതൽ ഓഗസ്റ്റ് 12 വരെയാണു വിതരണം.

നഗരസഭ പരിസ്ഥിതി മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവ പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡുമായി ചേർന്നാണു ബലിമൃഗങ്ങളെ വിതരണം ചെയ്യുന്നത്.സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യാനുള്ള ചെമ്മരിയാടുകളെ അറവുശാലകളിലേക്ക് എത്തിച്ചു തുടങ്ങി.  

ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളെ പരിശോധനയ്ക്കു ശേഷമാണ് അറവുശാലകളിൽ എത്തിക്കുന്നത്. വിധാമിന്റെ സെൻട്രൽ മാർക്കറ്റ്, അൽഷമാൽ, അൽഖോർ, അൽ മസ്രുഅ, ഉം സലാൽ, അൽ വക്ര, അൽഷഹാനിയ എന്നിവിടങ്ങളിലെ അറവുശാലകളിലാണു വിതരണം.

 



 

Top