News Desk

2021-03-19 04:11:14 pm IST
റിയാദ്: സൗദി യുവ സൈനികന്‍ തന്റെ മാതാവിന് സല്യൂട്ട് നല്‍കുന്ന സ്‌നേഹപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷാര്‍ജാ ന്യൂസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

നിരവധി ആളുകളാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഏറെ നാള്‍ കുടുംബത്തെ പിരിഞ്ഞുള്ള സേവനത്തിനു ശേഷം സൈനിക വേഷത്തില്‍ തിരിച്ചെത്തിയ മകനെ മാതാവ് സ്വീകരിക്കുന്നതാണ് വീഡിയോയില്‍. മാതാവിനെ കണ്ടയുടനെ സല്യൂട്ടടിക്കുകയും ആലിംഗനം നല്‍കുകയും പിന്നീട് കാല്‍പാദങ്ങളില്‍ വീണ് ഉമ്മ വയ്ക്കുകയുമായിരുന്നു മകന്‍. 

വീഡിയോ കാണാം- കടപ്പാട്: ഷാര്‍ജ ന്യൂസ് 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top