മലപ്പുറം: മുസ്ലീം ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനെതിരെ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ രംഗത്ത്. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സംവരണ സീറ്റുകള്‍ നീക്കിവച്ചിട്ടില്ലെന്നും എസ്.വൈ.എസ് സെക്രട്ടറി കൂടിയായ അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ അനിവാര്യഘട്ടത്തില്‍ മാത്രമേ പൊതുമണ്ഡലത്തില്‍ ഇറങ്ങാവൂ എന്നുണ്ട്. ആ ഇസ്ലാമിക കാഴ്ചപ്പാടാണ് താന്‍ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സമസ്ത നേതാവിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ലീഗ് മറിച്ചാണ് തീരുമാനിക്കുന്നതെങ്കില്‍ ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖമറുന്നീസ് അന്‍വര്‍ ലീഗ് സ്ഥാനാര്‍ത്ഥിയായെങ്കിലും അതിനു ശേഷം കാലങ്ങളായി വനിതകള്‍ക്ക് ആര്‍ക്കും പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയിരുന്നില്ല.
ഇത്തവണ ഇതില്‍ മാറ്റമുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സമസ്ത നേതാവിന്റെ പ്രതികരണം. അതേസമയം, മുസ്ലീം ലീഗിന്റെ വോട്ടുബാങ്കായ സമസ്തയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നാല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന കാര്യം ലീഗ് ആലോചിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക