News Desk

2021-03-24 12:19:14 pm IST
ദോഹ: ഫിഫ ലോകകപ്പ് യൂറോപ്യന്‍ പാദ യോഗ്യത മത്സരങ്ങള്‍ക്കായി ഖത്തര്‍ ടീം സുസജ്ജമെന്ന് ദേശീയ ടീം കോച്ച് ഫെലിക്‌സ് സാഞ്ചസ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബുഡാപെസ്റ്റില്‍ ലക്‌സംബര്‍ഗിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏഷ്യക്ക് പുറത്ത് ഇത്തരത്തില്‍ മത്സരങ്ങള്‍ നടത്തുന്നത് ഖത്തറിന്റെ അനുഭവപരിജ്ഞാനം വര്‍ധിപ്പിക്കും. ഉയര്‍ന്ന സമ്മര്‍ദ്ദം പ്രദാനം ചെയ്യുന്ന മികച്ച എതിരാളികളോട് മത്സരിക്കുക എന്നതാണ് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താന്‍ ഉള്ള പ്രധാനപ്പെട്ട തന്ത്രം. 

ഗ്രൂപ്പ് എയിലാണ് ഖത്തറും ലക്സംബര്‍ഗും ഉള്‍പ്പെട്ടിരിക്കുന്നത്. ഖത്തര്‍ ടീം കാപ്റ്റന്‍ ഹസന്‍ അല്‍ ഹൈഡോസ് ലക്‌സംബര്‍ഗിനെതിരെ കളിക്കാനിറങ്ങുന്നത് ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമാണെന്ന് സാഞ്ചസ് ചൂണ്ടിക്കാട്ടി. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം രാത്രി പത്തരക്കാണ് ഇരു ടീമുകളും മാറ്റുരക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top