News Desk

2021-04-22 01:11:53 pm IST
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായര്‍ അറസ്റ്റില്‍. സോളാര്‍ തട്ടിപ്പു കേസില്‍ ഹാജരാകത്തതിന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് പൊലീസ്  അറസ്റ്റ് ചെയ്തത്.  ഇന്നു ഇന്നു രാവിലെ കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.

സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദിന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല.

സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളില്‍ സരിതക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി മൂന്ന് വാറണ്ട് ആണ് പുറപ്പെടുവിച്ചത്. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top