Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കീഴിൽ സ്ത്രീകൾക്കെതിരായ 145 നിയമ ലംഘനങ്ങൾ രേഖപെടുത്തിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര അവകാശ സംഘടനയായ വി റെക്കോർഡ്  ആണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.

മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റതിന് ശേഷം 2017 നും  2019 നും ഇടയിൽ 2010 നും 2014 നും ഇടയിൽ നടന്നതിനേക്കാൾ കൂടുതൽ ആണ് വനിതാ തടവുകാർക്കെതിരായ ലംഘനങ്ങൾ എന്ന് റിപ്പോർട്ടിൽ പറയുന്നു. രഹസ്യ ജയിലുകളിൽ സ്ത്രീകളെ അതികഠിനമായി ഉപദ്രവിക്കുന്നുവെന്നും മാനസിക പീഡനത്തിനും ശാരീരിക പീഡനത്തിനും ഇരകളാകുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.


അധികാരമേറ്റതുമുതൽ സ്ത്രീകളെ ശാക്തീകരിക്കുന്ന ഭരണാധികാരിയായി  സൗദി മാധ്യമങ്ങൾ കിരീടാവകാശിയെ അവതരിപ്പിച്ചു. എന്നാൽ വനിതാ തടവുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്നും അന്താരാഷ്ട്ര സംഘടനകൾ ഈ വിഷയത്തിൽ ഇടപെടണമെന്നും വി റെക്കോർഡ് വ്യക്തമാക്കി.

Top