2019-08-27 02:35:30am IST

വാഷിംഗ്‌ടൺ: യമനിൽ ഹൂതികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുടെ വ്യോമസേനാ പൈലറ്റുമാര്‍ക്ക് അമേരിക്കന്‍ മിലിട്ടറിയുടെ പ്രത്യേക പരിശീലനം.  ഹൂതികൾക്കെതിരെ നടത്തുന്ന അക്രമണത്തിൽ  യമനിലെ സാധാരണക്കാര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളും ജീവഹാനിയും കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രത്യേക പരിശീലനം. 

അമേരിക്കന്‍ സൈന്യത്തിന്റ വിദഗ്ദരടങ്ങുന്ന സംഘമാണ് സൗദി പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കി വരുന്നത്. ഹൂതികളുടെ കേന്ദ്രങ്ങൾ മനസിലാക്കിആക്രമിക്കാൻ പരിശീലനം സഹായിക്കുമെന്നും  പരമാവധി സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. 

പരിശീലനം യമന്‍ സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തിലും നാശനഷ്ടങ്ങളിലും കുറവ് വരുത്തിയതായി പെന്റഗണ്‍  അറിയിച്ചു.  സംയുക്ത പരിശീലനത്തിന് അമേരിക്കയെയും സൗദി സൈനികരേയും സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റി സ്ഥാപകന്‍ സല്‍മാന്‍ അന്‍സാരി അഭിനന്ദിച്ചു. വശ്വസനീയമായ സഖ്യകക്ഷിയും വിശ്വസ്ത സുഹൃത്തുമാണ് ഇരു രാജ്യങ്ങളെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Top