Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |
യെമൻ വിഷയത്തിൽ സൗദിയും അബൂദബിയും തമ്മിൽ ഇടയുന്നതായി പ്രമുഖ അറബ് പത്രം റിപ്പോർട് ചെയ്തു. അബുദാബിയുടെ അധിനിവേശ മോഹങ്ങൾക്ക് സൗദിയെ ബലിയാടുക്കുകയിരുന്നെന്നും യെമനിൽ ആവശ്യമായ ഭീമമായ സാമ്പത്തിക ചിലവുകൾ ഇരു രാഷ്ട്രങ്ങളുടെയും സ്വസ്ഥത തകർത്തെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

യെമനിലെ ആഭ്യന്തര യുദ്ധത്തിൽ കൈകടത്താനുള്ള നീക്കം പൂർണമായും അബുദാബിയുടെ തലയിൽ ഉദിച്ചതാണെന്നും ഇതിൽ സൗദിയെ വലിച്ചിഴച്ചതാണെന്നും സൗദിക്ക് മുറുമുറുപ്പുണ്ട്. യെമനിൽ നാല് വർഷത്തോളമായി തുടരുന്ന യുദ്ധത്തിലൂടെ ഹൂതികളുടെ അപ്രീതിയും നിരന്തരമുള്ള റോക്കറ്റ് ആക്രമണവും മാത്രമാണ് സൗദി ഏറ്റു വാങ്ങികൊണ്ടിരിക്കുന്നത്.

സൗദിയിലെ അബഹ വിമാനത്താവളത്തെ ലക്ഷ്യമാക്കി പ്രതിമാസം ഹൂതികൾ തൊടുത്തുവിടുന്ന മിസൈലുകളുടെ എണ്ണം വർധിച്ചെന്നും ഇതിൽ സൗദി അബൂദബിയോട് പ്രതിഷേധം അറിയിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 


Top