Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-09-09 10:23:31am IST

ഖത്തർ ഉപരോധത്തെ ന്യായീകരിച്ച് സൗദി വീണ്ടും രംഗത്തെത്തി. സെപ്റ്റംബർ ഏഴിനാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത കുറിപ്പ് സൗദി വാർത്ത ഏജൻസി പുറത്തുവിട്ടത്. ഖത്തർ ഉപരോധം തികച്ചും ശരിയാണെന്നും മൂന്നു വര്ഷത്തോളമായി ഇക്കാര്യത്തിൽ യാതൊരു വിധ പുരോഗതിയും ഇല്ലാത്തത് അയൽ രാഷ്ട്രത്തിന്റെ പിടിവാശിമൂലമാണ്.

ഖത്തർ പൗരന്മാർ ഈയിടെ സൗദിയിൽ തടവിലായെന്ന വാർത്ത തെറ്റാണെന്നും ഇക്കാര്യത്തിൽ അവർ സുരക്ഷിതരാണെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതെ സമയം ഖത്തർ ഉപരോധത്തിൽ ഉണ്ടായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് സൗദി ഏതു വിധത്തിലുള്ള മറുപടിയാണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് ഖത്തർ മനുഷ്യാവകാശ കമീഷൻ വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് കൊണ്ട് ഖത്തറിനെ ഉപരോധിക്കുകയും പിന്നീട് അതിനു നുണ പ്രചാരണം കൊണ്ട് ന്യായീകരണം ചമയ്ക്കാൻ സൗദി മുന്നോട്ടുവരുന്നതും തികച്ചും മോശമാണെന്നും കമീഷൻ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. 

Top