Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-22 02:51:17pm IST
സൗദിയിൽ പൊതുവിദ്യാഭ്യാസ വക്താവായി ആദ്യ വനിത ഇബ്തിഷാം അൽ ഷഹ്രി. വിദ്യാഭാസ മന്ത്രി ഡോ. ഹമദ് അൽ ഷെയ്ഖ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കിഴക്കൻ പ്രവിശ്യയിലെ വിദ്യാലയങ്ങളുടെ മേൽനോട്ട ചുമതലയിലായിരുന്ന ഷഹ്‌രി ഇനി പൊതുവിദ്യാഭ്യാസ മേഖലയിലെ ആറ് ദശലക്ഷം വിദ്യാർഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തം കൂടി വഹിക്കും.   

 . 17 വർഷമായി അധ്യാപന രംഗത്തുണ്ട് ഇബ്തിഷാം അൽ ഷഹ്‌രി. അമേരിക്കയിൽ നിന്ന് സ്കോളർഷിപ്പോടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നിരവധി രാജ്യാന്തര സമ്മേളനങ്ങളിലും ഫോറങ്ങളിലും പങ്കെടുത്ത അനുഭവവും പുതിയ തസ്തികയ്ക്ക് മുതൽകൂട്ടാകും .   
Top