News Desk

2020-07-09 11:34:13 pm IST
റിയാദ്: മദീന പ്രവിശ്യയിലെ യുനസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അല്‍-ഉലയില്‍ അന്താരാഷ്ട്ര സൂപ്പര്‍ മോഡലുകളുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്താന്‍ അമേരിക്കന്‍ ഫാഷന്‍ മാഗസീനായ വോഗിന്റെ അറേബ്യന്‍ പതിപ്പായ വോഗ് അറേബ്യയ്ക്ക് സൗദി അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമമായ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

അന്താരാഷ്ട്ര മോഡല്‍ കേറ്റ് മോസ് അടക്കമുള്ള സൂപ്പര്‍ മോഡലുകളുടെ '24 അവേഴ്‌സ് ഇന്‍ അല്‍-ഉല' എന്ന തലക്കെട്ടിലുള്ള ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ് അല്‍-ഉലയില്‍ നടന്നത്. ചിത്രീകരണം സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ലെബനന്‍ ഡിസൈനര്‍ എലി മിസ്രാഹിയാണ്. 

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അന്താരാഷ്ട്ര ടൂറിസത്തിലേക്കും ആധുനികവല്‍ക്കരണത്തിലേക്കും തുറക്കുന്നതിനായി രാജ്യം അടുത്ത കാലത്തായി നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഒരു ഭാഗമാണ് വിവാദ ഫോട്ടോഷൂട്ട്. 

വ്യക്തി സ്വാതന്ത്ര്യങ്ങളില്‍ മതകാര്യ പൊലീസിന്റെ അധികാരം കുറക്കുക, ലിംഗഭേദം വരുത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക, സ്ത്രീകള്‍ അബായ അല്ലെങ്കില്‍ അയഞ്ഞ വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുക എന്നിവ ഉള്‍പ്പെടുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമാണെന്നാണ് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top