News Desk

2020-05-22 11:38:50 pm IST

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 2642 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 67719 ആയി. 13 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 364 ആയി. 31 നും 74 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 2963 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 39003 ആയി. നിലവില്‍ 28352 ആളുകളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 

302 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലെ രോഗവ്യാപനത്തിന് ശമനമുണ്ടാകുന്നില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ രോഗികളില്‍ 27 ശതമാനം സ്ത്രീകളും 11 ശതമാനം കുട്ടികളുമാണ്. യുവാക്കള്‍ നാല് ശതമാനവും. 

പുതിയ രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 38 ശതമാനമാണ്. ബാക്കി 62 ശതമാനം രാജ്യത്തുള്ള പ്രവാസികളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15899 കൊവിഡ് ടെസ്റ്റുകളാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 667057 ടെസ്റ്റുകള്‍ നടന്നു. 

Top