News Desk

2020-02-12 08:38:39 pm IST
റിയാദ് : കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് സൗദി മന്ത്രി സഭ അംഗീകാരം നൽകി. അന്താരാഷ്ട്ര സൗരോർജ സംഘത്തിൽ അംഗമാവാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭ യോഗം അനുമതി നൽകി. 

സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന  യോഗത്തിലാണ് സൗദിയിൽ ആദ്യമായി കൃത്രിമമായി മഴപെയ്യിക്കാൻ അനുമതി നൽകിയത്. 

ഇക്കാര്യത്തിൽ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് അധികൃതർ വിശദമായി മന്ത്രിസഭക്ക് റിപ്പോർട് സമർപ്പിക്കും. സൗദി സാമ്പത്തിക സമിതിയും പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഇല്ലെങ്കിൽ കൃതൃമ മഴക്ക് അനുമതി നൽകാമെന്ന് മന്ത്രിസഭയിൽ ശുപാർശ നടത്തിയിരുന്നു. 

സൗദി - കൊറിയ എന്നീ രാഷ്ട്രങ്ങൾ തമ്മിലെ വാണിജ്യ ബന്ധങ്ങൾ ശക്‌തമാക്കാനുള്ള പദ്ധതികൾക്കും കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.  

Top