റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ നായ ചത്തു. ബലാത്സംഗത്തിനു ശേഷം മര്‍ദിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നായ ചത്തതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വഴിയാത്രക്കാര്‍ റഹ്മ മൃഗക്ഷേമ സമിതിയെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. നായയെ ഒരു വെറ്റിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോയി ശുശ്രൂഷിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈദ്യപരിശോധനയില്‍ കാലുകള്‍ക്കും പുറംഭാഗത്തും ഒടിവുള്ളതായി കണ്ടെത്തി. നായയുടെ മലദ്വാരം കുറ്റവാളികള്‍ തുന്നിച്ചേര്‍ത്തിരുന്നു. കാറില്‍ കെട്ടിയിട്ട് തെരുവുകളിലൂടെ വലിച്ചിഴച്ചതിനാല്‍ ദേഹത്ത് നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു.
നായയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനും മൃഗങ്ങളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നത് തടയുന്ന ജി.സി.സി അനിമല്‍ വെല്‍ഫെയര്‍ ആക്ട് പ്രകാരം കേസെടുക്കണമെന്നും റഹ്മ ചെയര്മാന് അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ ഒഖൈല് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. നിയമലംഘകര്‍ക്ക് 400,000 സൗദി റിയാല്‍ വരെ പിഴ കിട്ടിയേക്കാവുന്ന ശിക്ഷയാണിത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക