News Desk

2021-04-25 11:16:16 am IST
റിയാദ്: കൊവിഡ് വ്യാപനത്തിനിടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. ഇന്ത്യയിലേക്ക് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാന്‍ സൗദി തീരുമാനിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 



സൗദിയിലെ ലിന്‍ഡെ കമ്പനിയില്‍ നിന്നുള്ള ഓക്സിജനാണ് ഇന്ത്യയിലേക്ക് എത്തിക്കുക. അദാനി ഗ്രൂപ്പുമായും എം.എസ് ലിന്‍ഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്സിജന്‍ ഇന്ത്യയിലെത്തിക്കുന്നത്. ദമാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് ടാങ്കുകളും ലിക്വിഡ് ഓക്സിജനും എത്തിക്കുക.

ദൗത്യത്തില്‍ അദാനി ഗ്രൂപ്പും ലിന്‍ഡെയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.  

അതേസമയം, ടാങ്കുകള്‍ക്കും സിലിണ്ടറുകള്‍ക്കും പുറമെ 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ സിലിണ്ടറുകളും ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു. 

ഇക്കാര്യത്തില്‍ നല്‍കിയ പിന്തുണയ്ക്ക് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദിന് നന്ദി അറിയിക്കുന്നതായും അദാനി കൂട്ടിച്ചേര്‍ത്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top