News Desk

2021-03-06 05:46:38 pm IST
റിയാദ്: ലോകത്ത് വര്‍ധിച്ചുവരുന്ന മുസ്ലിം വിദ്വേഷവും മുസ്ലിംങ്ങള്‍ക്കെതിരായ മതഭ്രാന്തും കടുത്ത ആശങ്കയുള്ളതായി സൗദി അറേബ്യ. മതഭ്രാന്തും ഇസ്ലാമോഫോബിയയും സമൂഹങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന യു.എന്നില്‍ സൗദിയുടെ സ്ഥിരം പ്രതിനിധിയായ ഡോ.അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ മുസ്ലിം വിദ്വേഷം വളര്‍ത്തുന്നുയെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി മുസ്ലിംങ്ങളെ കുറിച്ച് നെഗറ്റീവ് സ്റ്റീരിയോടൈപ്പ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെ മുസ്ലിങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നുയെന്നും അദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസങ്ങളുടെ പേരില്‍ മതന്യൂനപക്ഷങ്ങളെ വര്‍ധിച്ച രീതിയില്‍ ടാര്‍ഗെറ്റ് ചെയ്യുന്നതില്‍ സൗദിക്ക് ആശങ്കയുണ്ടെന്ന് മതവിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ച് യു.എന്‍ സ്പെഷ്യല്‍ റപ്പോര്‍ട്ടര്‍ക്കൊപ്പം ഓണ്‍ലൈന്‍ ഫോറത്തില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. 

തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും വ്യാപനത്തിന് സഹായകമായ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളുടെ സാന്നിധ്യത്തില്‍, ഒഴിവാക്കല്‍, പാര്‍ശ്വവല്‍ക്കരണം എന്നിവ ഉപയോഗിക്കുന്ന രാഷ്ട്രീയ ഗ്രൂപ്പുകള്‍ക്കുള്ളില്‍ വിദ്വേഷ ഭാഷണം വര്‍ധിച്ചു വരുന്നതിലും ആശങ്കയുണ്ടെന്ന് അദേഹം പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top